രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 2-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പത്ത് ആഴ്ച്ചകൾക്ക് മുൻപ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർക്കുള്ള രണ്ടാം ഡോസ് വാക്സിൻ നൽകുമെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്നവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികൾ 2021 ജൂൺ മാസത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും, ഇതിന്റെ ഭാഗമായി വലിയ വാക്സിനേഷൻ പ്രചാരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.