യു എ ഇ: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നവർക്കുള്ള ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി

featured GCC News

കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്ന പ്രതികൾക്കും, കുറ്റാരോപിതർക്കും ചുമത്താവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി. ജൂൺ 4-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/UAE_PP/status/1400735203333656580

“രാജ്യത്തെ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 280 പ്രകാരം, അറസ്റ്റ് ചെയ്യപ്പെടുകയോ, തടങ്കലിൽ വയ്ക്കുകയോ, നിയമപ്രകാരം സംരക്ഷണ കസ്റ്റഡിയിൽ വയ്ക്കുകയോ ചെയ്ത ശേഷം, ഇത്തരം കസ്റ്റഡികളിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് രണ്ട് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുന്നതാണ്.”, പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

“ഒന്നിലധികം പേർ ചേർന്നോ, അല്ലെങ്കിൽ വ്യക്തികൾക്കോ വസ്തുക്കൾക്കോ ഭീഷണിയുയർത്തുന്ന രീതിയിലോ, അക്രമത്തിലൂടെയോ ആണ് ഇത്തരത്തിൽ രക്ഷപ്പെടുന്നതെങ്കിൽ തടവ് ശിക്ഷ ബാധകമാകുന്നതാണ്. ആയുധം ഉപയോഗിച്ചോ, ആയുധം ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയോ രക്ഷപ്പെടുന്നവർക്ക് അഞ്ച് വർഷത്തിൽ കുറയാത്ത കാലയളവ് തടവ് ശിക്ഷ ലഭിക്കും.”, പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

WAM