2021 ജൂലൈ 4 മുതൽ രാജ്യത്തെ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിൻ നൽകുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 18 വയസിന് മുകളിൽ പ്രായമുള്ള ഒമാൻ പൗരന്മാർക്കാണ് ഇത്തരത്തിൽ വാക്സിൻ നൽകുന്നത്.
ജൂൺ 29-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത്തരത്തിൽ വാക്സിൻ ലഭിക്കുന്നതിന് ഓൺലൈൻ സംവിധാനത്തിലൂടെയോ, ‘Tarassud+’ ആപ്പിലൂടെയോ മുൻകൂർ ബുക്കിങ്ങ് നിർബന്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.