രാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ റോഡിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ അധികൃതർ അറിയിച്ചു. 2026 ഒക്ടോബർ 22-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
إرشادات السلامة أثناء الأمطار #قطر Safety tips during rain weather #Qatar https://t.co/HV4DowSIGU
— أرصاد قطر (@qatarweather) October 22, 2026
രാജ്യത്തിന്റെ തെക്കൻ, മധ്യ മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുന്ന സാഹചര്യത്തിൽ, ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴയുള്ള സമയങ്ങളിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനമോടിക്കുന്നവർ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- റോഡിൽ അമിത വേഗത ഒഴിവാക്കുക. നനഞ്ഞ റോഡുകളിൽ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കേണ്ടതാണ്.
- ഹെഡ്ലൈറ്റുകൾ ഓൺ ചെയ്യേണ്ടതാണ്.
- മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
- ഡ്രൈവ് ചെയ്യുന്ന അവസരങ്ങളിൽ റോഡിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്.
- ലെയ്ൻ മാറുന്ന അവസരങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. ഇതിനായി കൃത്യമായ സിഗ്നലുകൾ ഉപയോഗിക്കുകയും, മറ്റു വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കി കൊണ്ട് സാവധാനം ലെയ്ൻ മാറേണ്ടതുമാണ്.
- വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
ഖത്തറിൽ 2026 ഒക്ടോബർ 23, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും, ശക്തമായ മഴയ്ക്കും സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു അറിയിപ്പ്.
Cover Image: Pixabay.

