യു എ ഇ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കും, തിരികെയുമുള്ള വിമാനസർവീസുകൾക്ക് ജൂലൈ 4, ഞായറാഴ്ച്ച 11PM മുതൽ വിലക്കേർപ്പെടുത്താനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
ജൂലൈ 3-ന് പുലർച്ചെയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. COVID-19 വൈറസിന്റെ പുതിയ വകഭേദവുമായി ബന്ധപ്പെട്ട വ്യാപന സാധ്യതകൾ കണക്കിലെടുത്താണ് ഈ തീരുമാനം.
ഈ രാജ്യങ്ങളിലേക്കും, തിരികെയും പ്രത്യേക മുൻകൂർ അനുമതികളുള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യുന്നതിന് അനുവാദം ഉണ്ടായിരിക്കുക എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ജൂലൈ 4-ന് യാത്രാ വിലക്കുകൾ നിലവിൽ വന്നതിന് ശേഷം ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് സൗദിയിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമായിരിക്കുന്നതാണ്. 14 ദിവസത്തിനിടയിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്.