ഖത്തർ: ഫാമിലി റസിഡന്റ് വിസ അപേക്ഷകൾ നൽകുന്നതിനായി പ്രവാസി ഇന്ത്യക്കാർക്ക് മെട്രാഷ്2 ആപ്പ് ഉപയോഗിക്കാം

Qatar

ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ മെട്രാഷ്2 ആപ്പ് ഉപയോഗിച്ച് നൽകുന്നതിനുള്ള സേവനം പുനരാരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ COVID-19 മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ വീണ്ടും നൽകാവുന്നതാണ്.

പ്രവാസികൾക്ക് ഇതിനുള്ള അപേക്ഷകൾ, ആവശ്യമായ മറ്റു രേഖകൾ എന്നിവ ‘Metrash2’ ആപ്പിലൂടെ നൽകാവുന്നതാണ്. നിലവിൽ ഫാമിലി റസിഡന്റ് വിസകൾക്കുള്ള അപേക്ഷകൾ നൽകുന്നതിനാണ് ഇന്ത്യക്കാർക്ക് അനുമതി നൽകിയിട്ടുള്ളത്. സന്ദർശക വിസകൾ അനുവദിക്കുന്നതിനുള്ള സേവനം ഇന്ത്യക്കാർക്ക് ലഭ്യമാക്കിയിട്ടില്ലെന്നാണ് സൂചന.