രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തനം അമ്പത് ശതമാനം ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്ന രീതിയിൽ നിജപ്പെടുത്തിയ ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ജൂലൈ 25, ഞായറാഴ്ച്ചയാണ് ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇക്കാര്യം അറിയിച്ചത്.
ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി നിയന്ത്രിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തിൽ മാറ്റമില്ലെന്നും, ഈ തീരുമാനം തുടരുമെന്നും ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി. രാജ്യത്ത് COVID-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജൂൺ മാസത്തിലാണ് സുപ്രീം കമ്മിറ്റി രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി അമ്പത് ശതമാനമാക്കി നിജപ്പെടുത്തിയത്.
ഈ തീരുമാനം പിൻവലിച്ചിട്ടില്ലന്നും, ഇത് സംബന്ധിച്ച വീഴ്ച്ചകൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ഒമാൻ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വ്യക്തമാക്കി.