യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും GDRFA-യുടെ മുൻ‌കൂർ അനുമതി നേടണമെന്ന് എമിറേറ്റ്സ്

featured GCC News

NCEMA മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻ അറിയിപ്പ് പുറത്തിറക്കി. ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവരുമായി ബന്ധപ്പെട്ടുള്ള യാത്രാ മാനദണ്ഡങ്ങളാണ് എമിറേറ്റ്സ് അറിയിച്ചിട്ടുള്ളത്.

യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് നിലവിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ദുബായിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 5, വ്യാഴാഴ്ച്ച രാവിലെ എമിറേറ്റ്സ് കസ്റ്റമർ സർവീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. മറ്റുരാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്ക് ഈ അനുമതിയില്ലെന്നും എമിറേറ്റ്സ് കസ്റ്റമർ സർവീസ് വ്യക്തമാക്കി. എന്നാൽ ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ തുടങ്ങിയ ഏതാനം മേഖലകളിലുള്ളവർക്ക് വാക്സിനെടുക്കാതെയും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

https://www.emirates.com/ae/english/help/covid-19/dubai-travel-requirements/residents/ എന്ന വിലാസത്തിൽ എമിറേറ്റ്സ് അറിയിച്ചിട്ടുള്ള യാത്ര നിബന്ധനകൾ പ്രകാരം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഓഗസ്റ്റ് 5 മുതൽ താഴെ പറയുന്ന വിഭാഗം യാത്രികർക്കാണ് ദുബായിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

  • യു എ ഇയിൽ നിന്ന് രണ്ട് ഡോസ് COVID-19 വാക്സിനെടുത്ത, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ള പ്രവാസികൾ. ഇവർക്ക് യു എ ഇയിൽ നിന്ന് ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർ രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം.
  • ദുബായിലൂടെ സഞ്ചരിക്കുന്ന ട്രാൻസിറ്റ് യാത്രികർ. ഇവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • ഇതിന് പുറമെ വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഗോൾഡൻ, സിൽവർ വിസകളുള്ളവർ, ഡോക്ടർ, നുഴ്സ് മുതലായ ആരോഗ്യ മേഖലയിലെ ജീവനക്കാർ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, യു എ ഇയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർ, എക്സ്പോ 2020-യിൽ ഔദ്യോഗികമായി പങ്കെടുക്കുന്നവർ എന്നിവർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.

താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പ്രവേശനം നൽകുന്നത്:

  • ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ (GDRFA) നിന്നുള്ള മുൻ‌കൂർ പ്രവേശനാനുമതി നേടിയിരിക്കണം. (നടപടിക്രമം താഴെ നൽകിയിട്ടുണ്ട്.)
  • ഇവർക്ക് യു എ ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR പരിശോധനാ നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇത് യു എ ഇയിലേക്കുള്ള വിമാനസമയത്തിന് മുൻപ് 48 മണിക്കൂറിനിടയിൽ സ്രവം സ്വീകരിച്ചിട്ടുള്ള പരിശോധനാഫലമായിരിക്കണം എന്നത് നിർബന്ധമാണ്. ഈ PCR റിസൾട്ടിന്റെ ആധികാരിത തെളിയിക്കുന്നതിനായി സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്.
  • യാത്ര പുറപ്പെടുന്ന എയർപോർട്ടിൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഒരു COVID-19 റാപിഡ് ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർക്ക് യു എ ഇയിലെത്തിയ ശേഷം PCR പരിശോധന നടത്തുന്നതാണ്.
  • യു എ ഇ പൗരന്മാർക്ക് യു എ ഇയിലെത്തിയ ശേഷമുള്ള PCR പരിശോധനഒഴികെയുള്ള നിബന്ധനകൾ ബാധകമല്ല.

ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്ന ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും GDRFA-യുടെ മുൻ‌കൂർ അനുമതി നേടേണ്ടതാണ്.

ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിൽ നിന്നുള്ള മുൻ‌കൂർ അനുമതി നേടേണ്ടതാണെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

ദുബായിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രികരും GDRFA അംഗീകാരം നേടേണ്ടതാണെന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടിയായി ഓഗസ്റ്റ് 5, വ്യാഴാഴ്ച്ച രാവിലെ എമിറേറ്റ്സ് കസ്റ്റമർ സർവീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ദുബായ് വിസകളിലുള്ളവർക്ക് https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitServiceForm.aspx എന്ന വിലാസത്തിലൂടെ GDRFA മുൻ‌കൂർ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

മറ്റു എമിറേറ്റുകളിലെ വിസകളിലുള്ളവർക്ക് https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്ററ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ മുൻ‌കൂർ അനുമതി നേടാവുന്നതാണ്.

ദുബായ് വിസകളിലുള്ളവർക്ക് https://smartservices.ica.gov.ae/echannels/web/client/guest/index.html#/residents-entry-confirmation എന്ന വിലാസത്തിലൂടെ തങ്ങളുടെ വിസയുടെ സാധുത പരിശോധിക്കാവുന്നതാണ്. മറ്റു എമിറേറ്റുകളിലെ വിസകളിലുള്ളവർക്ക് https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന വിലാസത്തിലൂടെ തങ്ങളുടെ വിസയുടെ സാധുത പരിശോധിക്കാവുന്നതാണ്.

ഓഗസ്റ്റ് 5 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവരും, യു എ ഇയിൽ നിന്ന് COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരായവരുമായവർക്കും, വാക്സിനെടുത്തവരും, അല്ലാത്തവരുമായ ഏതാനം വിഭാഗം സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്കും നിബന്ധനകളോടെ പ്രവേശനം അനുവദിക്കുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഓഗസ്റ്റ് 3, ചൊവ്വാഴ്ച്ച വൈകീട്ട് അറിയിച്ചിരുന്നു.