മൂടൽ മഞ്ഞിനു സാധ്യത – യു എ ഇ

GCC News

ഞായറാഴ്ച്ച രാവിലെ യു എ ഇയുടെ പലഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞിനു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ദുബായ്, അബുദാബി എന്നിവിടങ്ങളിലെല്ലാം മൂടൽ മഞ്ഞു മൂലം റോഡിലെ കാഴ്ച്ച തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

https://www.instagram.com/p/B8mhOGFFuYg/?utm_source=ig_web_copy_link

റുവൈസ്, അൽ ഐൻ എയർപോർട്ട്, അബുദാബി – അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇന്ന് പുലർച്ചെ മുതൽ മൂടൽ മഞ്ഞു റിപ്പോർട്ട് ചെയ്യുന്നുണ്ട്.