ഹിജ്‌റ പുതുവർഷ അവധി: മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമം സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 10-നാണ് RTA ഇക്കാര്യം അറിയിച്ചത്. യു എ ഇയിലെ ഹിജ്‌റ പുതുവർഷ അവധി ദിനമായ 2021 ഓഗസ്റ്റ് 12-ന് പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും RTA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രോ സമയങ്ങൾ

റെഡ് ലൈൻ

  • 2021 ഓഗസ്റ്റ് 12-ന് – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.

ഗ്രീൻ ലൈൻ

  • 2021 ഓഗസ്റ്റ് 12-ന് – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.

ട്രാം സമയങ്ങൾ

  • 2021 ഓഗസ്റ്റ് 12-ന് – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.

ബസ് സമയങ്ങൾ (2021 ഓഗസ്റ്റ് 12-ന്)

ദുബായ് ബസ്

  • ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4.50 മുതൽ രാത്രി 12.30 വരെ.
  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4.15 മുതൽ രാത്രി 1 വരെ.
  • സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4.30 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
  • അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4.50 മുതൽ രാത്രി 12:04 വരെ.
  • അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:05 മുതൽ രാത്രി 11:30 വരെ.
  • ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 12:15 വരെ.

മെട്രോ ലിങ്ക് ബസ്

  • സെന്റർപോയിന്റ്, മാൾ ഓഫ് എമിറേറ്റ്സ്, ഇബ്ൻ ബത്തൂത്ത, ദുബായ് മാൾ, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 1:10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.

ഇന്റർസിറ്റി ബസ്

  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 6.40 മുതൽ രാത്രി 10.20 വരെ.
  • യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
  • എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 6 മുതൽ രാത്രി 9 വരെ.
  • അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.20 മുതൽ രാത്രി 10.40 വരെ.
  • ഹത്ത സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.
  • അൽ ജുബൈൽ സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 11:15 വരെ.
  • അജ്മാൻ സ്റ്റേഷൻ – രാവിലെ 4.30 മുതൽ രാത്രി 11:00 വരെ.

ജലഗതാഗത സംവിധാനങ്ങൾ (2021 ഓഗസ്റ്റ് 12-ന്)

വാട്ടർ ബസ്

  • മറീന മാൾ, മറീന വാക് എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12 മുതൽ അർദ്ധരാത്രി വരെ.
  • മറീന ടെറസ്, മറീന പ്രൊമനൈഡ്‌ എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 02:00 മുതൽ രാത്രി 10:50 വരെ.

അബ്ര

  • ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • അൽ ഫാഹിദി – അൽ സബ്ക – രാവിലെ 10 മുതൽ രാത്രി 12.30 വരെ.
  • അൽ ഫാഹിദി – ദെയ്‌റ ഓൾഡ് സൂഖ് – രാവിലെ 10 മുതൽ രാത്രി 12.30 വരെ.
  • ബനിയസ് – അൽ സീഫ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • ദുബായ് ഓൾഡ് സൂഖ് – അൽ ഫാഹിദി – അൽ സീഫ് – വൈകീട്ട് 4 മുതൽ രാത്രി 11:00 വരെ.
  • അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 12 വരെ.

ഫെറി

  • അൽ ഗുബൈബ – ദുബായ് വാട്ടർ കനാൽ – മറീന മാൾ – വൈകീട്ട് 05:15.
  • ദുബായ് മറീന മാൾ സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സർവീസ് – വൈകീട്ട് 04:00, 07:30
  • അൽ ഗുബൈബ സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സേവനങ്ങൾ വൈകീട്ട് 04:00.
  • ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ വാട്ടർ ടാക്സി സേവനങ്ങൾ ലഭ്യമാണ്. ഇതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമാണ്.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും 2021 ഓഗസ്റ്റ് 12-ന് അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

വാഹന പാർക്കിങ്ങ്

ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA അറിയിച്ചിട്ടുണ്ട്. ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഓഗസ്റ്റ് 12, 13 തീയതികളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായാണ് RTA അറിയിച്ചിരിക്കുന്നത്.

ഈ വർഷത്തെ ഹിജ്‌റ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് യു എ ഇ നേരത്തെ അറിയിച്ചിരുന്നു.

ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി ഈ വർഷം വാരാന്ത്യ അവധിയുമായി ചേർന്ന് ലഭിക്കുന്ന രീതിയിൽ 2021 ഓഗസ്റ്റ് 12-ലേക്ക് നീട്ടിവെച്ചാണ് യു എ ഇയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.