യു എ ഇ: ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് FAHR അറിയിപ്പ് പുറത്തിറക്കി

featured UAE

യു എ ഇയിലെ ഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം, യു എ ഇയിലെ പൊതു മേഖലയിൽ 2021 ഓഗസ്റ്റ് 12, വ്യാഴാഴ്ച്ച അവധിയായിരിക്കും.

ഓഗസ്റ്റ് 4-ന് രാവിലെയാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഈ അവസരത്തിലെ അവധി ഈ വർഷം 2021 ഓഗസ്റ്റ് 12-ലേക്ക് നീട്ടിവെക്കുന്ന രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Cover Image: WAM