രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 നവംബർ 14, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2026 നവംബർ 9-നാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#الدفاع_المدني : استمرار هطول الأمطار الرعدية على مناطق المملكة حتى يوم السبت المقبل. #الوقاية_أمان https://t.co/cmXoxH4VdG
— الدفاع المدني السعودي (@SaudiDCD) November 9, 2026
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2026 നവംബർ 10 മുതൽ 2026 നവംബർ 14 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മക്ക, റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മദീന, ഹൈൽ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നജ്റാൻ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴ, ഇടി, പെട്ടന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം പൊഴിയൽ, 60 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ്, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖല, തബൂക്ക് എന്നിവിടങ്ങളിൽ ഇതേ കാലയളവിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും, ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും, താഴ്വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും, ജലാശയങ്ങളിൽ നീന്താനിറങ്ങരുതെന്നും സിവിൽ ഡിഫെൻസ് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.

