ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) മുപ്പത്തിരണ്ടാമത് സീസൺ 2026 ഡിസംബർ 4-ന് ആരംഭിക്കും. 2026 നവംബർ 10-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
The 32nd edition of the Dubai Shopping Festival returns from 4 December 2026 to 17 January 2027. The 45-day celebration will bring Dubai together for a season of entertainment, spectacular live events, great shopping and memorable experiences for everyone. https://t.co/r7bQc5nWqO
— Dubai Media Office (@DXBMediaOffice) November 10, 2026
DSF-ന്റെ മുപ്പത്തിരണ്ടാമത് സീസൺ 2026 ഡിസംബർ 4 മുതൽ 2027 ജനുവരി 17 വരെ നീണ്ട് നിൽക്കും.
45 ദിവസം നീണ്ട് നിൽക്കുന്ന ഈ ഷോപ്പിംഗ് മേള ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റാണ് (DFRE) സംഘടിപ്പിക്കുന്നത്. മുമ്പത്തേക്കാളും വിപുലവും, കൂടുതൽ ആകർഷകവും, സജീവവുമായ ഷോപ്പിംഗ് അനുഭവങ്ങളുമായാണ് DSF-ന്റെ മുപ്പത്തിരണ്ടാമത് സീസൺ ഒരുങ്ങുന്നത്.
അന്താരാഷ്ട്ര വിനോദങ്ങൾ, ഷോപ്പിംഗ്, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന, നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന പരിപാടികളിലൂടെ, ദുബായിലെ ശൈത്യകാലത്ത് ആളുകളെ ഒന്നിപ്പിക്കുന്ന മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പാരമ്പര്യം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഇത്തവണയും തുടരുന്നു. DSF-ന്റെ ഭാഗമായി ജെബിആർ തീരം മുതൽ ഹട്ടയിലെ മനോഹരമായ പർവതനിരകൾ വരെ, ഉദ്ഘാടന വാരാന്ത്യത്തിലും അതിനു ശേഷവും, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കുമായി തത്സമയ പ്രകടനങ്ങളും, ആവേശകരമായ കാഴ്ചകളും അനുഭവങ്ങളും അരങ്ങേറുന്നതാണ്.
Cover Image: Dubai Media Office.

