ഖത്തർ: ദോഹ മെട്രോ ട്രാവൽ കാർഡുകൾ മെട്രോലിങ്ക് സേവനങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകി

featured GCC News

മെട്രോലിങ്ക് സേവനങ്ങൾ നേടുന്നതിനായി യാത്രികർക്ക് ദോഹ മെട്രോ ട്രാവൽ കാർഡുകൾ ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 ജനുവരി 4-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദോഹ മെട്രോ ട്രാവൽ കാർഡുകൾ കൈവശമുള്ള യാത്രികർക്ക് മെട്രോലിങ്ക് ബസുകളിൽ സ്ഥാപിച്ചിട്ടുള്ള റീഡറുകളിൽ അത്തരം കാർഡുകൾ ടാപ്പ് ചെയ്‌ത്‌ ഉപയോഗിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, ഗോൾഡ് ക്ലബ് ദോഹ മെട്രോ ട്രാവൽ കാർഡുകൾ എന്നിവയ്ക്ക് ഈ തീരുമാനം ബാധകമാണ്.

എന്നാൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ലഭിക്കുന്ന പേപ്പർ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ഈ സേവനം ലഭിക്കുന്നതല്ല. അഞ്ച് വയസിന് മുകളിൽ പ്രായമുള്ള യാത്രികർക്ക് മെട്രോലിങ്ക് സേവനങ്ങൾ ലഭിക്കുന്നതിന് ഇത്തരം കാർഡുകൾ ടാപ്പ് ചെയ്യേണ്ടതാണ്.