ഖത്തർ: ഏതാനം റൂട്ടുകളിൽ മെട്രോലിങ്ക് സേവനങ്ങളുടെ കാത്തിരിപ്പ് സമയം കുറച്ചു

GCC News

ഏതാനം മെട്രോലിങ്ക് റൂട്ടുകളിലെ സർവീസുകളുടെ കാത്തിരിപ്പ് സമയം കുറച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 മെയ് 6-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം M148, M152, M302, M303 എന്നീ നാല് മെട്രോലിങ്ക് റൂട്ടുകളിലാണ് സർവീസുകൾ തമ്മിലുള്ള ഇടവേളകളിൽ മാറ്റം വരുത്തിയിരിക്കുന്നത്.

M148 റൂട്ടിൽ (UDST – ഖത്തർ യൂണിവേഴ്സിറ്റി റെഡ് ലൈൻ) ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ വിവിധ സമയങ്ങളിലെ സേവനങ്ങളുടെ കാത്തിരിപ്പ് സമയം താഴെ പറയുന്നത് പ്രകാരമായിരിക്കും:

  • 06:00 – 10:00, 14:00-18:00 – സർവീസുകൾ തമ്മിൽ 9 മിനിറ്റ് ഇടവേള.
  • 10:00 – 14:00 – സർവീസുകൾ തമ്മിൽ 12 മിനിറ്റ് ഇടവേള.
  • 18:00 – 21:00 – 15 മിനിറ്റ് ഇടവേള.
  • മറ്റു സമയങ്ങളിൽ – 20 മിനിറ്റ് ഇടവേള.

വെള്ളി, ശനി ദിവസങ്ങളിൽ M148 റൂട്ടിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 20 മിനിറ്റായിരിക്കും.

M152 (അബ്രാജ് ക്വാർറ്റീർ – ലെഗ്താഫിയ റെഡ് ലൈൻ), M302 (ഫെരീജ് ബിൻ മഹ്മൗദ് – അൽ സാദ്ദ് ഗോൾഡ് ലൈൻ), M303 (റൗദത് അൽ ഖൈൽ – ബിൻ മഹ്മൗദ് ഗോൾഡ് ലൈൻ) എന്നീ റൂട്ടുകളിലെ സേവനങ്ങളുടെ കാത്തിരിപ്പ് സമയം:

  • ഞായർ മുതൽ വ്യാഴം വരെ തിരക്കേറിയ സമയങ്ങളിൽ (06:00 – 09:00, 15:00 – 20:00) – 9 മിനിറ്റ് ഇടവേള.
  • വെള്ളിയാഴ്ച തിരക്കേറിയ സമയങ്ങളിൽ (14:00 – 22:00) – 9 മിനിറ്റ് ഇടവേള.
  • എല്ലാ ദിനങ്ങളിലും മറ്റു സമയങ്ങളിൽ – 15 മിനിറ്റ് ഇടവേള.