സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് യാസ് ഐലൻഡും, സാദിയത് ഐലൻഡും

featured UAE

2023-ൽ സന്ദർശകരുടെ എണ്ണത്തിൽ യാസ് ഐലൻഡും, സാദിയത് ഐലൻഡും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 2024 മെയ് 6-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മിറാൾ പുറത്ത് വിട്ട ഈ കണക്കുകൾ പ്രകാരം 2023-ൽ യാസ് ഐലൻഡ് 34 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചിട്ടുണ്ട്. 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സാദിയത് ഐലൻഡ് സന്ദർശകരുടെ എണ്ണത്തിൽ 2022-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 44 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.