വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2026 നവംബർ 10-നാണ് സൗദി സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
عبور الأودية والشعاب أثناء جريانها تصرف جسيم يعرض حياتك للخطر ويعد مخالفة تصل عقوبتها إلى (10,000) ريال. #الدفاع_المدني https://t.co/8eBXLsnIGQ
— الدفاع المدني السعودي (@SaudiDCD) November 10, 2026
വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ താഴ്വരകളും അരുവികളും മുറിച്ചുകടക്കുന്നത് ജീവന് അപകടമുണ്ടാക്കുന്ന ഗുരുതരമായ പ്രവൃത്തിയാണെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Cover Image: @SaudiDCD.

