രാജ്യത്തെ ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന നിവാസികൾക്ക് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിന് മുൻകൂർ ബുക്കിംഗ് ആവശ്യമില്ലെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) അറിയിച്ചു. ഇവർക്ക് മുൻകൂർ ബുക്കിംഗ് ഇല്ലാതെ തന്നെ യു എ ഇയിലെ ഒട്ടുമിക്ക വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും, ക്ലിനിക്കുകളിൽ നിന്നും വാക്സിൻ ലഭ്യമാണെന്നും ICA കൂട്ടിച്ചേർത്തു.
താഴെ പറയുന്ന വിഭാഗങ്ങൾക്ക് COVID-19 വാക്സിനെടുക്കുന്നതിന് മുൻകൂർ ബുക്കിംഗ് ആവശ്യമില്ലെന്നാണ് ICA അറിയിച്ചിരിക്കുന്നത്:
- യു എ ഇ പൗരന്മാർ, അവരുടെ ഗാർഹിക ജീവനക്കാർ.
- മുതിർന്ന പൗരന്മാർക്കും, 60-ന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കും.
- ശാരീരിക വൈകല്യങ്ങളുള്ളവർ.
- വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ.
- ആരോഗ്യ കേന്ദ്രങ്ങളിലെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർ.