അബുദാബി: ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നീക്കം ചെയ്യുന്ന സേവനം ADNEC-ലേക്ക് മാറ്റിയതായി SEHA

featured UAE

എമിറേറ്റിൽ ക്വാറന്റീനിൽ കഴിയുന്ന യാത്രികരുടെയും, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെയും കൈകളിൽ ധരിക്കുന്ന ഇലക്ട്രോണിക് റിസ്റ്റ്ബാൻഡ് നീക്കം ചെയ്യുന്ന സേവനം അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലേക്ക് (ADNEC) മാറ്റിയതായി SEHA അറിയിച്ചു. 2021 ഓഗസ്റ്റ് 25, ബുധനാഴ്ച്ച മുതൽ ഈ സേവനങ്ങൾ ADNEC-ലെ COVID-19 പ്രൈം അസസ്മെന്റ് സെന്ററിലെ എൻട്രൻസ് ജി-യിൽ (ICC 1 hall, Entrance G) നിന്ന് ലഭിക്കുമെന്നാണ് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചിരിക്കുന്നത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്വാറന്റീൻ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈ സേവനം നേരത്തെ സായിദ് പോർട്ടിലെ (പർപ്പിൾ സോൺ) COVID-19 പ്രൈം അസസ്മെന്റ് സെന്ററിൽ നിന്നാണ് നൽകിയിരുന്നത്.

എല്ലാ ഉപഭോക്താക്കൾക്കും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള SEHA-യുടെ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

WAM