ഖത്തർ: അൽ വക്ര മെട്രോ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ് മാറ്റി സ്ഥാപിക്കാൻ തീരുമാനം

Qatar

അൽ വക്ര മെട്രോ സ്റ്റേഷൻ പരിസരത്ത് നിലവിലുള്ള വാഹന പാർക്കിംഗ് കേന്ദ്രം 2021 സെപ്റ്റംബർ 1 മുതൽ സ്റ്റേഷന് കിഴക്ക് വശത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 29-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

ഈ പുതിയ പാർക്ക് ആൻഡ് റൈഡ് സംവിധാനത്തിൽ വെയിലേൽക്കാതെ 300 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചിട്ടുണ്ട്.

വാഹനങ്ങൾ ഉപയോഗിക്കുന്ന പൊതുജനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പാർക്ക് ആൻഡ് റൈഡ് സംവിധാനം ഒരുക്കുന്നത്.

Cover Photo: motc.gov.qa