യു എ ഇ: 2021 ഒക്ടോബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു

GCC News

2021 സെപ്റ്റംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം സൂപ്പർ 98, സ്പെഷ്യൽ 95, ഇ-പ്ലസ് 91, ഡീസൽ എന്നിവയുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ 29, ബുധനാഴ്ച്ച രാവിലെയാണ് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2021 ഒക്ടോബർ മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 2.60 ദിർഹം. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.55 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.49 ദിർഹം. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.44 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.42 ദിർഹം. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.36 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 2.51 ദിർഹം. (സെപ്റ്റംബർ മാസത്തിൽ ലിറ്ററിന് 2.38 ദിർഹം ആയിരുന്നു)

2021 ഒക്ടോബർ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.