എക്സ്പോ 2020 ദുബായ്: ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി

UAE

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ഷാർജ, ഉം അൽ കുവൈൻ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എക്സ്പോ 2020 സന്ദർശിക്കുന്നതിനായി അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കുന്നതിനാണ് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, സർക്കാർ ജീവനക്കാർക്ക് എട്ട് ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കാൻ ഉം അൽ കുവൈൻ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ല ഉത്തരവിറക്കിയിട്ടുണ്ട്.

എക്സ്പോ വേദി സന്ദർശിക്കുന്നതിനായി അബുദാബി, ഫുജൈറ, അജ്‌മാൻ തുടങ്ങിയ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്കും ഇത്തരത്തിൽ പ്രത്യേക അവധി അനുവദിച്ചിരുന്നു.

WAM