നോർത്ത് ബത്തീന, സൗത്ത് ബത്തീന ഗവർണറേറ്റുകളിലെ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്ന നടപടികൾ 90 ശതമാനത്തിന് മുകളിൽ പൂർത്തിയാക്കിയതായി ഒമാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മന്റ് (NCEM) വ്യക്തമാക്കി. ഒക്ടോബർ 10-ന് വൈകീട്ടാണ് NCEM ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ രണ്ട് ഗവർണറേറ്റുകളിലെയും ഒട്ടുമിക്ക ഇടങ്ങളിലെയും വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചതായി NCEM അറിയിച്ചു. വൈദ്യുതി തകരാറുകൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി ഉപഭോക്താക്കൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും NCEM അറിയിച്ചു.
- നോർത്ത് അൽ ബത്തീന ഗവർണറേറ്റ്: മജൻ ഇലെക്ട്രിക്കൽ കമ്പനി – 80077787.
- സൗത്ത് ബത്തീന ഗവർണറേറ്റ്, സുവൈഖ് വിലായത്ത് എന്നിവിടങ്ങളിൽ – മസൂൻ ഇലെക്ട്രിക്കൽ കമ്പനി – 80077771.
Cover Image: Oman National Committee for Emergency Management.