2021 നവംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് എനർജി ആൻഡ് മിനറൽസ് അറിയിപ്പ് പുറത്തിറക്കി. ഒക്ടോബർ 31-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം നവംബർ മാസത്തിലെ പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ വില 2021 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
VAT ഉൾപ്പടെ 2021 നവംബർ മാസത്തെ ഒമാനിലെ ഇന്ധന വില:
- M95 പെട്രോൾ – ലിറ്ററിന് 242 ബൈസ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 239 ബൈസ)
- M91 പെട്രോൾ – ലിറ്ററിന് 233 ബൈസ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 229 ബൈസ)
- ഡീസൽ – ലിറ്ററിന് 275 ബൈസ. (ഒക്ടോബർ മാസത്തിൽ ലിറ്ററിന് 258 ബൈസ)