മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവാചകന്റെ പള്ളിയിൽ പ്രാർഥിക്കുന്നതിനായി എത്തുന്നവർക്ക് മുൻകൂർ അനുമതികളോ, പെർമിറ്റുകളോ ആവശ്യമില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം സന്ദർശകർക്ക് ‘Eatmarna’ ആപ്പിലൂടെ നിർബന്ധമാക്കിയിരുന്ന പെർമിറ്റുകൾ ഒഴിവാക്കിയതായാണ് ലഭിക്കുന്ന സൂചന. എന്നാൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായി തെളിയിക്കുന്നതിനായി സന്ദർശകർ ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് ഹാജരാക്കേണ്ടതാണ്.
പ്രവാചകന്റെ പള്ളിയിൽ പ്രവേശിക്കുന്നവർ രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയിട്ടുണ്ടെന്നും തെളിയിക്കുന്നതിനായി ‘Tawakkalna’ ആപ്പ് ഉപയോഗിക്കേണ്ടതാണ്.