റിയാദ് സീസൺ 2021: അപൂർവ ഇനം പക്ഷികളുടെ പ്രദർശനമൊരുക്കി ബേർഡ് ഗാർഡൻ

featured Saudi Arabia

റിയാദ് സീസൺ 2021-ലൊരുക്കിയിട്ടുള്ള ബേർഡ് ഗാർഡൻ പ്രദർശനം ഈ മേളയിലെത്തുന്ന സന്ദർശകർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അപൂർവ ഇനം പക്ഷികളെ അടുത്തറിയുന്നതിനുള്ള അവസരമൊരുക്കുന്നു. ‘ദി ട്രീ ഓഫ് പീസ്’, ‘ദി ബേർഡ് ഗാർഡൻ’ എന്ന പേരിലുള്ള ഈ പ്രദർശനത്തിൽ നാല്പതിലധികം വ്യത്യസ്തവും, അപൂർവവുമായ പക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Source: Saudi Press Agency.

കൂടുകൾ ഇല്ലാതെ, പ്രത്യേക വേദിയിൽ ഒരുക്കിയിട്ടുള്ള ഈ പ്രദർശനം, സന്ദർശകർക്ക് പക്ഷികളെ നേരിട്ട് കാണുന്നതിനും, അവയുമായി സംവദിക്കുന്നതിനും അവസരമൊരുക്കുന്നു.

Source: Saudi Press Agency.

സന്ദർശകർക്ക് പക്ഷികളെ കൂടുതൽ അടുത്തറിയുന്നതിനായി പ്രത്യേക പരിശീലനം നേടിയിട്ടുള്ള പരിശീലകരുടെ സഹായവും ലഭ്യമാണ്. മേഖലയിൽ ഇത്തരത്തിലുള്ള ഒരു പ്രദർശനം ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം മൂന്ന് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.