രാജ്യത്ത് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള പൗരന്മാർ, പ്രവാസികൾ എന്നിവർ എത്രയും വേഗം ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ബഹ്റൈൻ COVID-19 നാഷണൽ ടാസ്ക്ഫോഴ്സ് ആഹ്വനം ചെയ്തു. ഡിസംബർ 15-ന് നടന്ന നാഷണൽ ടാസ്ക്ഫോഴ്സിന്റെ പത്രസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
COVID-19 വൈറസിനെതിരായ രോഗപ്രതിരോധ ശേഷി ഉയർത്തുന്നതിൽ ബൂസ്റ്റർ ഡോസുകൾ ഫലപ്രദമാണെന്ന് ടാസ്ക്ഫോഴ്സ് ചൂണ്ടിക്കാട്ടി. ബൂസ്റ്റർ ഡോസ് ബഹ്റൈനിലെ COVID-19 നടപടിക്രമങ്ങളിലെ ഒരു ഭാഗമാണെന്നും, ആദ്യ രണ്ട് ഡോസുകൾ പോലെ ബൂസ്റ്റർ ഡോസും ഏറെ പ്രധാനമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.