ബഹ്‌റൈൻ: ജനുവരി 9 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുക്കാത്ത യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ

featured GCC News

2022 ജനുവരി 9, ഞായറാഴ്ച്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് 2022 ജനുവരി 9 മുതൽ താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:

  • രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, ബഹ്റൈനിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
  • യാത്രികർക്ക് ബഹ്‌റൈനിലെത്തിയ ശേഷം ഉടൻ തന്നെ ഒരു PCR പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനായി യാത്രികരിൽ നിന്ന് 12 ദിനാർ ഈടാക്കുന്നതാണ്.
  • വാക്സിനെടുക്കാത്ത 12 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും ബഹ്‌റൈനിലെത്തിയ ശേഷം തങ്ങളുടെ വീടുകളിലോ, താമസ ഇടങ്ങളിലോ 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കുന്നതാണ്.