അബുദാബി: മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരങ്ങളിൽ റോഡുകളിൽ ജാഗ്രത പുലർത്തണമെന്ന് ITC നിർദ്ദേശിച്ചു

featured UAE

എമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് മൂലം കാഴ്ച്ച തടസ്സപ്പെടുന്ന അവസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഉപയോഗിക്കാൻ ഡ്രൈവർമാരോട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിന് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങളും ITC പങ്ക് വെച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരത്തിൽ റോഡുകളിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ പാലിക്കാൻ ITC ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്:

  • ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യ യാത്രകൾ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
  • ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങൾ ഏറ്റവും വേഗത കുറച്ച് കൊണ്ട് അതീവ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്.
  • ഇത്തരം സാഹചര്യങ്ങളിൽ മറ്റു വാഹനങ്ങളെ മറികടക്കരുത്. റോഡുകളിലെ ലെയിൻ സംബന്ധമായ നിയമങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
  • റോഡിലെ കാഴ്ച്ച തടസ്സപ്പെടുന്ന അവസരങ്ങളിൽ മുന്നിലെ വാഹനവുമായി പാലിക്കേണ്ട സുരക്ഷിത ദൂരം ഇരട്ടിയാക്കേണ്ടതാണ്.
  • മൂടൽമഞ്ഞ് ഉള്ള സമയങ്ങളിൽ സ്‌കൂൾ ബസുകൾ റോഡിൽ നിന്ന് അകലെയുള്ള സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി നിർത്തിയിടേണ്ടതാണ്.

ഇത്തരം സാഹചര്യങ്ങളിൽ വാഹനങ്ങളുടെ ഹസാഡ് ലൈറ്റുകൾ തെളിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കാനും (അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് ഹസാഡ് ലൈറ്റുകൾ ഉപയോഗിക്കേണ്ടത്.), ട്രക്ക് ഉൾപ്പടെയുള്ള ഭാരമേറിയ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും ITC നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: WAM.