2022 മാർച്ച് 19, 25 തീയതികളിൽ ദോഹ മെട്രോ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 മാർച്ച് 17-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
നിലവിലെ സംവിധാനത്തിലെ സാങ്കേതികവിദ്യകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് മാർച്ച് 19, മാർച്ച് 25 തീയതികളിൽ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനം തടസപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
- അൽ അസീസിയയിൽ നിന്നുള്ള M313, M312 മെട്രോ ലിങ്ക് സേവനങ്ങൾ സ്പോർട് സിറ്റി വരെ നീട്ടുന്നതാണ്.
- സ്പോർട് സിറ്റിയിൽ നിന്ന് ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും റാസ് ബസ് അബൗദിലേക്ക് പ്രത്യേക ബസുകൾ ഏർപ്പെടുത്തുന്നതാണ്.
- മഷെയ്റെബിലേക്ക് സഞ്ചരിക്കുന്ന ബസുകൾ അൽ വാബ് QLM-ൽ നിർത്തുന്നതല്ല. ഇരുവശത്തേക്കും സഞ്ചരിക്കുന്ന ഇത്തരം ബസുകൾ സൂക്ക് വാഖിഫിൽ നിർത്തുന്നതല്ല.
- അൽ ബിദ്ദയിൽ നിന്ന് ഗ്രീൻ, റെഡ് ലൈൻ ട്രാൻസ്ഫർ സേവനത്തിനായി ബസുകൾ ഏർപ്പെടുത്തുന്നതാണ്.
- ബിൻ മഹമൗദ്, അൽ സാദ്ദ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക ഷട്ടിൽ സേവനം ഏർപ്പെടുത്തുന്നതാണ്.