ഖത്തർ: ഏപ്രിൽ 17 മുതൽ റമദാനിലുടനീളം ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം

GCC News

2022 ഏപ്രിൽ 17 മുതൽ ദോഹ മെട്രോയുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. റമദാനിൽ രാത്രി സമയങ്ങളിൽ കൂടുതൽ നേരം യാത്രാ സേവനങ്ങൾ നൽകുന്നതിനായാണ് ഈ തീരുമാനം.

2022 ഏപ്രിൽ 16-നാണ് ഖത്തർ റെയിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം 2022 ഏപ്രിൽ 17 മുതൽ മെയ് 5 വരെ ദോഹ മെട്രോ, ട്രാം, മെട്രോലിങ്ക്, മെട്രോഎക്സ്പ്രസ് സേവനങ്ങൾ ദിനവും കൂടുതൽ സമയം സേവനങ്ങൾ നൽകുന്നതാണ്.

2022 ഏപ്രിൽ 17 മുതൽ മെയ് 5 വരെ ദോഹ മെട്രോ, ട്രാം എന്നിവയുടെ പ്രവർത്തന സമയക്രമം:

  • ശനിയാഴ്ച മുതൽ വ്യാഴം വരെ – രാവിലെ 6 മുതൽ രാത്രി 1 മണിവരെ.
  • വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മുതൽ രാത്രി 1 മണിവരെ.