IATA: കൊറോണാ വൈറസ് അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ 113 ബില്യൺ ഡോളറിന്റെ നഷ്‌ടം

Business

ആഗോളതലത്തിൽ Covid-19 രോഗബാധ ഇനിയും അതിവ്യാപകമായി പടരുകയാണെങ്കിൽ വ്യോമയാന മേഖലയിൽ അത് 113 ബില്യൺ ഡോളറിന്റെ നഷ്‌ടം രേഖപെടുത്താം എന്ന് ഇന്റർനാഷ്ണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ (IATA) വ്യക്തമാക്കി. ഇത് 2008-2009-ലെ ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തിനു സമാനമായ ആശങ്കകൾക്കിടയാക്കുന്ന അവസ്ഥയാണെന്നാണ് IATA വിലയിരുന്നുന്നത്.

മാർച്ച് 2-ലെ കണക്കുകൾ പ്രകാരം 100-ൽ പരം Covid-19 കേസുകൾ റിപ്പോർട്ട് ചെയ്ത മേഖലകളിൽ രോഗബാധ അമർച്ച ചെയ്യാനും അതിൽ നിന്ന് മാർക്കറ്റ് കരകയറാനും കഴിയുന്ന സാഹചര്യത്തിൽ 63 ബില്യൺ ഡോളറിന്റെ നഷ്ടം, അഥവാ 11%-ത്തോളം ആഗോളതലത്തിലെ യാത്രികരുടെ എണ്ണത്തിലെ ഇടിവാണ് ഉണ്ടാകുക. എന്നാൽ ഈ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി അതിവ്യാപകമായി Covid-19 പടരുകയാണെങ്കിൽ 2020-ൽ ആഗോളതലത്തിലെ യാത്രികരുടെ എണ്ണത്തിൽ 19% വരെ ഇടിവുണ്ടാകാനിടയുണ്ടെന്നും 113 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്‌ടം രേഖപെടുത്താനിടയുണ്ടെന്നും IATA വ്യക്തമാക്കി.