ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; ജാഗ്രത പുലർത്താൻ പോലീസ് മുന്നറിയിപ്പ് നൽകി

GCC News

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി. 2022 മെയ് 30-നാണ് റോയൽ ഒമാൻ പോലീസ് ഈ അറിയിപ്പ് നൽകിയത്.

ഈ മേഖലയിൽ അനുഭവപ്പെടുന്ന ശക്തമായ കാറ്റ് മൂലം റോഡിൽ മണൽക്കൂനകൾ രൂപപ്പെട്ടിട്ടുണ്ട്. ആദം – ഹൈമ ഹൈവേയിലെ ഖംഖം മേഖലയിലാണ് റോഡിൽ മണൽക്കൂനകൾ, മണൽ എന്നിവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആദം – ഹൈമ ഹൈവേയിൽ മെയ് മാസം ആദ്യത്തിലും സമാനമായ മണൽക്കാറ്റ് അനുഭവപ്പെട്ടിരുന്നു.

Cover Image: Royal Oman Police.