യു എ ഇ:ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഏർപ്പെടുത്തിയ ഒദ്യോഗിക ദുഃഖാചരണം അവസാനിച്ചു

GCC News

H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നാല്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം 2022 ജൂൺ 21, ചൊവ്വാഴ്ച അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്‌സ് അറിയിച്ചു. 2022 ജൂൺ 21-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്ത് പകുതി താഴ്ത്തി കെട്ടിയിരുന്ന പതാകകൾ 2022 ജൂൺ 22, ബുധനാഴ്‌ച രാവിലെ 9 മണി മുതൽ ഉയർത്തിക്കെട്ടുന്നതാണ്.

WAM