ഒമാൻ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് ROP

GCC News

രാജ്യത്തെ പ്രവാസികൾക്കും, പൗരന്മാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് രൂപത്തിൽ ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂൺ 21-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ROP-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.rop.gov.om/english/index.html) നിന്നും, ഓൺലൈൻ ആപ്പിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. ROP-യുടെ കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻസാണ് ഈ സേവനം നൽകുന്നത്.