മുഷ്‌രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു. 2026 ഓഗസ്റ്റ് 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai Municipality opens a new 102-metre bridge at Mushrif National Park, enabling an uninterrupted and safer mountain biking journey through Dubai’s largest forest and adding a distinctive new feature to one of the city’s leading outdoor and nature destinations. The bridge… pic.twitter.com/eUQnCUZEu6
— Dubai Media Office (@DXBMediaOffice) August 23, 2026
മൗണ്ടൈൻ ബൈക്കിംഗ്, ഹൈക്കിങ് എന്നിവ നടത്തുന്നവർക്ക് സുഗമമായ യാത്ര ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ദുബായ് മുനിസിപ്പാലിറ്റി രണ്ട് വരികളുള്ള ഈ പാലം നിർമ്മിച്ചിരിക്കുന്നത്. ഈ പാലത്തിലെ ഒരു വരി മൗണ്ടൈൻ ബൈക്ക് യാത്രികർക്കും, മറ്റൊരു വരി ഹൈക്ക് ചെയ്യുന്നവർക്കുമാണ്.

മുഷ്‌രിഫ് നാഷണൽ പാർക്കിനെ ഔട്ട്ഡോർ വിനോദം, സാഹസികത, സജീവമായ ജീവിതശൈലി എന്നിവയ്ക്കുള്ള ഒരു ലക്ഷ്യസ്ഥാനമായി വികസിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ പാലം ഒരുക്കിയിരിക്കുന്നത്.

മൗണ്ടൻ ബൈക്കിംഗ്, ഹൈക്കിംഗ്, പ്രകൃതി അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്ക് അനുസൃതമായി, ഇത്തരം അനുഭവങ്ങളെ കൂടുതൽ സുരക്ഷിതവും, എല്ലാവർക്കും എളുപ്പത്തിൽ ആസ്വദിക്കാനാകുന്നതുമായ രീതിയിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നയത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
ദുബായിലെ ഏറ്റവും വലിയ വനവും, എമിറേറ്റിലെ പ്രധാന ഹരിത, വിനോദ കേന്ദ്രങ്ങളിലൊന്നുമായ മുഷ്‌രിഫ് നാഷണൽ പാർക്ക് കുടുംബങ്ങളെയും, ഹൈക്കർമാരെയും, മൗണ്ടൻ ബൈക്കിംഗ്, ഫിറ്റ്‌നസ് പ്രേമികളെയും, പ്രകൃതി പര്യവേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്നു. ഈ പുതിയ പാലം പാർക്കിന്റെ വിശാലമായ മൗണ്ടൻ ബൈക്കിംഗ്, ഹൈക്കിംഗ് അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുകയും, ഈ നാഷണൽ പാർക്കിലെ പാതകളിലേക്കും, പ്രകൃതിദത്ത പ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Cover Image: Dubai Media Office.

