ഒമാൻ: ജൂൺ 27, 28 തീയതികളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിരോധിച്ചതായി പോലീസ്

GCC News

2022 ജൂൺ 27, 28 തീയതികളിൽ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2022 ജൂൺ 26-നാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

റോയൽ ഒമാൻ പൊലീസിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗമാണ് ഈ അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സീബ് വിലായത്തിലെ അൽ ബരാക പാലസ് റൗണ്ട്എബൗട്ട് മുതൽ മസ്കറ്റ് വിലായത്തിലെ അൽ സഹ്വ ടവർ റൗണ്ട്എബൗട്ട് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് മേഖലയിലാണ് ഈ പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.