ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി RTA

GCC News

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഓഗസ്റ്റ് 7-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി റാസ് അൽ ഖോർ റോഡ് 8 കിലോമീറ്റർ കൂടി നീട്ടുന്നതാണ്. ദുബായ്- അൽ ഐൻ റോഡ് ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് റാസ് അൽ ഖോർ റോഡിൽ ഉൾപ്പെടുത്തുന്നത്.

Source: Dubai Media Office.

ഇതിന്റെ ഭാഗമായി 2 കിലോമീറ്റർ നീളമുള്ള പാലങ്ങൾ, ഇരുവശത്തുമായി രണ്ട് വരി സർവീസ് റോഡ് എന്നിവയുടെ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇരുവശത്തേക്കും മൂന്ന് വരികളുള്ള റാസ് അൽ ഖോർ റോഡ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നാല് വരി റോഡായി മാറുന്നതാണ്.

റാസ് അൽ ഖോർ റോഡിലൂടെ മണിക്കൂറിൽ പതിനായിരം വാഹനങ്ങൾക്ക് യാത്ര ചെയ്യുന്നതിനുള്ള സേവനം ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതിലെയുള്ള യാത്രാ സമയം നിലവിലെ 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയുന്നതാണ്.