യു എ ഇ: സുഹൈൽ നക്ഷത്രം തെളിഞ്ഞു; വേനൽ ചൂടിന് അവസാനമാകുന്നു

UAE

രാജ്യത്ത് ശൈത്യകാലത്തിന്റെ വരവറിയിച്ച് കൊണ്ട് സുഹൈൽ നക്ഷത്രം തെളിഞ്ഞതായി എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അറിയിച്ചു. 2022 ഓഗസ്റ്റ് 24-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ യു എ ഇയിലെ കനത്ത വേനൽച്ചൂടിന് അവസാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ വേനലിൽ യു എ ഇയിൽ ഒന്നിലധികം തവണ അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.

WAM