ഖത്തർ: ഹയ്യ കാർഡ് ലഭിച്ചിട്ടുള്ള വിദേശികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും

featured GCC News

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരും, ഹയ്യ കാർഡ് നേടിയിട്ടുള്ളവരുമായ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ ഉടൻ അനുവദിക്കും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഹയ്യ കാർഡ് ലഭിച്ചിട്ടുള്ള വിദേശികൾക്കുള്ള എൻട്രി പെർമിറ്റുകൾ അവരുടെ ഇമെയിൽ വിലാസത്തിലേക്ക് അയക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ കുവാരി വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിലെ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഹയ്യ കാർഡ് ലഭിച്ചിട്ടുള്ള വിദേശികൾക്ക് 2022 നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായുള്ള എൻട്രി പെർമിറ്റുകൾ പി ഡി എഫ് രൂപത്തിൽ ഇമെയിലിലൂടെ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.