റാസ് അബൂ അബൗദ് കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള ‘ദോഹ മൗണ്ടൈൻസ്’ കലാശില്പം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്ഖ അൽ മയാസാ ബിൻത് ഹമദ് അൽ താനി അനാച്ഛാദനം ചെയ്തു. 2022 ഒക്ടോബർ 23-നാണ് ഈ കലാശില്പം അനാച്ഛാദനം ചെയ്തത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡണ്ട് H.E. ഷെയ്ഖ് ജോയൻ ബിൻ ഹമദ് അൽ താനി, മറ്റു ഉദ്യോഗസ്ഥർ, കായികതാരങ്ങൾ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.
സ്റ്റേഡിയം 974-ലിന് അരികിലായാണ് ഈ കലാശില്പം ഒരുക്കിയിട്ടുള്ളത്. സ്വിസ്സ് കലാകാരൻ ഊഗോ റാൻഡിനാനാണ് ഈ കലാശില്പം നിർമ്മിച്ചിരിക്കുന്നത്.
ഒളിംപിക് റിങ്ങുകളുടെ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ‘ദോഹ മൗണ്ടൈൻസ്’ രൂപകൽപന ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വികസനത്തിൽ കായിക മേഖലയ്ക്കുള്ള സ്ഥാനം വെളുപ്പെടുത്തുന്നതാണ് ഈ കലാശില്പം.
Cover Image: Qatar Olympic Committee.