ഒമാൻ: ദാർസൈത് ഫ്‌ളൈഓവറിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

GCC News

ദാർസൈത് ഫ്‌ളൈഓവറിൽ 2022 നവംബർ 2, ബുധനാഴ്‌ച വൈകീട്ട് മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 നവംബർ 2-നാണ് മസ്‌കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഖുറം മേഖലയിലേക്കുള്ള ദിശയിലാണ് ദാർസൈത് പാലത്തിൽ ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 നവംബർ 2-ന് വൈകീട്ട് മുതൽ നവംബർ 11, വെള്ളിയാഴ്‌ച വരെയാണ് ഈ നിയന്ത്രണം.

ഫ്‌ളൈഓവറിന്റെ എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.