അതിഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഖത്തർ ലോകകപ്പിന് തുടക്കമായി

Qatar

അറബ്, ഖത്തറി സാംസ്‌കാരിക തനിമയോടൊപ്പം, പാശ്ചാത്യസംസ്കാരത്തിന്റെ ആധുനികതയെ സമന്വയിപ്പിച്ചുള്ള അതിഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായി.

അൽ ബെയ്ത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങുകൾ 2022 നവംബർ 20, ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് (പ്രാദേശിക സമയം) ആരംഭിച്ചു.

ആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മിലുള്ള ഉദ്‌ഘാടന മത്സരത്തിന് തൊട്ട് മുൻപായാണ് ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ചത്.

Source: Qatar News Agency.

ഇതിന്റെ ഭാഗമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ അതിഗംഭീരമായ ലൈറ്റ് ഷോ ഒരുക്കിയിരുന്നു.

Source: Qatar News Agency.

ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി ഫഹദ് അൽ ഖുബൈസി, യുങ് കൂക് (BTS) എന്നിവർ ചേർന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ഡ്രീമേഴ്‌സ്’ വേദിയിൽ അവതരിപ്പിച്ചു.