2023-ലെ പുതുവർഷവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2022 ഡിസംബർ 30, വെള്ളി, ഡിസംബർ 31, ശനി, 2023 ജനുവരി 1, ഞായർ എന്നിങ്ങനെ 3 ദിവസത്തെ അവധിയാണ് പുതുവർഷവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. കുവൈറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കാണ് ഈ അവധി ബാധകമാകുന്നത്.
അവധിയ്ക്ക് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം 2023 ജനുവരി 2, തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.