അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷൻ ഡിസംബർ 6 മുതൽ 8 വരെ

UAE

അബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന്റെ ആദ്യ പതിപ്പ് 2022 ഡിസംബർ 6 മുതൽ ആരംഭിക്കും. 2022 ഡിസംബർ 5-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന ഈ മേള 2022 ഡിസംബർ 8 വരെ നീണ്ട് നിൽക്കും. ഭക്ഷണപാനീയ വ്യവസായ മേഖലയിലെ നിർമ്മാതാക്കൾ, കമ്പനികൾ, വിതരണക്കാർ തുടങ്ങിയവർ ഈ ഫുഡ് എക്സിബിഷനിൽ പങ്കെടുക്കുന്നതാണ്.

Cover Image: WAM.