സൗദി അറേബ്യ: ഡിസംബർ 15 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 ഡിസംബർ 15, വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

മക്ക പ്രവിശ്യയുടെ തീരദേശമേഖലകളിൽ ശക്തമായ മഴയ്ക്കും, പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം വിവിധ പ്രദേശങ്ങളിൽ ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും, പേമാരിക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മദീന മേഖലയിലെ അൽ മഹദ്, വാദി അൽ ഫറ, അൽ ഹനാക്കിയാഹ് എന്നിവിടങ്ങളിലും, നോർത്തേൺ ബോർഡേഴ്സ് മേഖലയിലെ റാഫ്ഹയിലും, ഹൈൽ മേഖലയിലെ അൽ ഗസാല, ഹൈൽ, അൽ ഷനാൻ മുതലായ ഇടങ്ങളിലും, റിയാദ് മേഖലയിലെ അൽ മജ്‌മാ, അൽ സുൽഫി, അൽ ഘാട്, ഷാഗ്ര, അഫീഫ്, റെമഹ്‌ മുതലായ ഇടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ട്.

അസിർ മേഖലയിലെ അൽ നമസ്, ബാൽഗാർന്, അൽ മജാരിദഹ്, മഹായിൽ, ബാരിക്, തനുമാഹ് മുതലായ ഇടങ്ങളിലും, ജസാൻ മേഖലയിലെ ഫൈഫാ, അൽ ഖൗബ, അൽ അര്ധ, ഹാറൂബ്‌, അൽ ദൈർ, അൽ ഹര്ത, അൽ ബാഹ മേഖലയിലെ അൽ ഖുറാ, ഖൽവ, അൽ മഖ്വാഹ്, ബൽജുറൈഷി, അൽ മൻദാഖ് മുതലായ ഇടങ്ങളിലും മഴ ലഭിക്കുന്നതാണ്. ജിദ്ദ, മക്ക മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്നുണ്ട്.

Cover Image: Saudi Press Agency.