ഖത്തർ നാഷണൽ ഡേ: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

featured GCC News

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 ഡിസംബർ 15-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2022 ഡിസംബർ 15 മുതൽ ഡിസംബർ 25 വരെയുള്ള കാലയളവിലാണ് വാഹനങ്ങൾ അലങ്കരിക്കുന്നതിന് അനുമതി.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിൽ വാഹനങ്ങൾ മോടിപിടിപ്പിക്കുന്ന അവസരത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ:

  • വാഹനങ്ങളുടെ ചില്ലുകളിൽ അനുവദനീയമല്ലാത്ത ടിന്റ് സ്റ്റിക്കറുകൾ പതിക്കുന്നത് വിലക്കിയിട്ടുണ്ട്.
  • വാഹനങ്ങളുടെ നിറം മാറ്റരുത്.
  • വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് (ഇരുവശത്തേയും) മറയുന്ന രീതിയിലുള്ള അലങ്കാരങ്ങൾ അനുവദിക്കില്ല.
  • വാഹനങ്ങളിലെ യാത്രികർ സൺറൂഫ്, ജനലുകൾ എന്നിവയിലൂടെ തല, ദേഹം എന്നിവ പുറത്തേക്ക് നീട്ടി സഞ്ചരിക്കരുത്.

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്‌ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.