ദുബായ്: പുതുവത്സര ആഘോഷവേളയിലെ മാലിന്യങ്ങളെല്ലാം റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തു

featured UAE

എമിറേറ്റിലെ പുതുവത്സര ആഘോഷങ്ങൾ നടന്ന മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തതായി ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് മുനിസിപ്പാലിറ്റി അധികൃതരുടെ മേൽനോട്ടത്തിൽ ഇതിനായി തൊണ്ണൂറിലധികം പ്രത്യേക പരിശോധനകളും, നിരീക്ഷണപരിപാടികളും നടത്തിയിരുന്നു.

Source: WAM.

114-ലധികം ഉപകരണങ്ങൾ ഉപയോഗിച്ചാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗം അംഗങ്ങൾ ജനുവരി 1-ന് രാവിലെ ആറ് മണിക്ക് മുൻപായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിത്.

2,241 തൊഴിലാളികളും 166 സൂപ്പർവൈസർമാരും 189 സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന മുനിസിപ്പാലിറ്റിയുടെ ശുചീകരണ സംഘം സ്വകാര്യ മേഖലയിലെ കമ്പനികളുമായി ഏകോപിപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി പൊതു ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം, കരിമരുന്ന് പ്രയോഗങ്ങളിൽ നിന്നും, പുതുവത്സര ഷോകളിൽ നിന്നുമുള്ള മാലിന്യങ്ങളും മുനിസിപ്പാലിറ്റി നീക്കം ചെയ്തു.

ആരോഗ്യ സുരക്ഷാ ആവശ്യകതകളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബുർജ് ഖലീഫ ആഘോഷ സൈറ്റിൽ 32 നിരീക്ഷകർക്ക് പുറമേ, 84 ജീവനക്കാരും സൂപ്പർവൈസർമാരും അടങ്ങുന്ന ഒരു സംഘത്തെ സജ്ജമാക്കിയിരുന്നു. ഇതിന് പുറമെ, ദുബായിൽ പുതുവർഷാഘോഷങ്ങൾ നടന്ന 43 ഇടങ്ങളിലും അധികൃതർ പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിരുന്നു.

WAM