2023 ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. 2023 ജനുവരി 10-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം നിശ്ചിതമായതും, മുൻകൂട്ടിയുള്ളതുമായ ഇലക്ട്രോണിക് സമയക്രമങ്ങൾ പ്രകാരം മാത്രമാണ് റിയാദ് നഗരത്തിലേക്ക് ട്രക്കുകൾക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കാൻ ആവശ്യമായ പ്രത്യേക സേവനങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കൊണ്ട് അതോറിറ്റി നടപ്പിലാക്കിയിട്ടുണ്ട്.
ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇലക്ട്രോണിക് റിസർവേഷൻ സംവിധാനത്തിലൂടെ നിശ്ചിതമായതും, പട്ടികപ്രകാരമുള്ളതുമായ മുൻകൂട്ടിയുള്ള സമയക്രമം ലഭിക്കുന്നതിനനുസരിച്ചായിരിക്കും ട്രക്കുകൾക്ക് നഗരത്തിലേക്ക് പ്രവേശിക്കാനാകുന്നത്. നഗരത്തിലെ ട്രക്കുകളുടെ തിരക്ക് കുറയ്ക്കുന്നത് കണക്കിലെടുത്താണ് ഇത്തരം ഒരു നടപടി.
Cover Image: Saudi Press Agency.