ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദ് അവധി പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2022 മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ 24-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിൽ പൊതു, സ്വകാര്യ മേഖലകളിൽ 2022 മെയ് 1, ഞായറാഴ്ച മുതൽ 2022 മെയ് 5, വ്യാഴാഴ്ച വരെയാണ് ഈദുൽ ഫിത്ർ വേളയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുൽ ഫിത്ർ അവധിക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2022 മെയ് 8, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.